Mr Subhash E.R


വിവിധ ക്യാമ്പുകളിൽ 3000 പരിശീലകർക്കും, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത IAS, IPS ഓഫീസർമാർക്കും, മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ അധ്യാപകർക്കും വിവിധ വകുപ്പുകളിലായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ആറു വർഷം തുടർച്ചയായി പരിശീലനം നൽകിയിട്ടുണ്ട്, വയനാട് ജില്ലയിൽ ADS പ്രവർത്തകർക്ക് ക്ലാസുകൾ എടുത്തിട്ടുണ്ട് (480 പ്രവർത്തകർക്ക്). 1st Sports Yoga Coach : (Asian Sports Yoga Championship, 42ND National Sports Yoga Championship – 2017, Ghaziabad, Uttar Pradesh, India) ഇന്ത്യൻ സ്പോർട്സ് യോഗ കോച്ച്. കേരളത്തിൽ നിന്നും ദേശീയ റഫറി റിഫ്രഷിങ് കോഴ്സിൽ പങ്കെടുത്ത ആദ്യ മലയാളി. Sports Yoga Referee : 42ND National Sports Yoga Championship – 2017, Ghaziabad, Uttar Pradesh, 43rd National Sports Yoga Championship – 2018, Patiala, Punjab), സ്പോർട്സ് യോഗയിൽ ദേശീയതാരം. നിരവധി സംസ്ഥാന മത്സരങ്ങളും, ജില്ലാ മത്സരങ്ങളും നിയന്ത്രിച്ച ചീഫ്‌ റഫറി, യോഗ ഒളിംപ്യഡ്, സ്കൂൾ ഗെയിംസ് സംസ്ഥാനതല യോഗ റഫറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആശാഭവൻ, ഡിമെൻഷ്യ കെയർ കേന്ദ്രങ്ങളിൽ യോഗ പരിശീലനം നല്കുന്നതിനിടയിൽ ആണ് കോവിഡ് മൂലം ഓൺലൈൻ ആയി എല്ലാവർക്കും പരിശീനത്തിനുവേണ്ടി പോർട്ടൽ രൂപകൽപന ചെയ്തു അതിലൂടെ യോഗ പരിശീലിപ്പിക്കുന്നു. ശിവാനന്ദ യോഗ ആശ്രമം, കേരള യൂണിവേഴ്സിറ്റി, കേന്ദ്ര ആയുഷ് മന്ത്രാലയം, അഷ്ടാംഗ യോഗ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങളിൽ നിന്നും യോഗയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിക്കൽ കൗൺസിലിങ്ങും ഉയർന്ന മാർക്കോടെ വിജയിച്ചിട്ടുണ്ട്. നിരവധി ഭരണകർത്താക്കളുടെ (State Ministers, MPs, MLAs, Political Leaders) വ്യക്തിഗത പരിശീലകനായും (2003- 2012) പ്രവർത്തിച്ചിട്ടുണ്ട്.  Awards : APPRECIATION AWARD : Received from Hon’ble Minister Sri. P. K Kunjalikutty (Minister for Industries and IT, Govt. of Kerala) | APPRECIATION AWARD : Received from Justice M.N. Venkitachaliah (Former Hon’ble Chief Justice of India).  Books : Ashtanga Yoga Training (Hand Book) – 2005 |Ashtanga Yoga Training Manual -2006


Mrs.Ajanamol AP


സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആശാഭവൻ, പ്രത്യാശ ഭവൻ, വനിതാ വികലാംഗസദനം, പ്രതീക്ഷ കേന്ദ്രങ്ങളിൽ യോഗ പരിശീലനം നൽകിയിട്ടുണ്ട്, കോവിഡ് മൂലം ഓൺലൈൻ ആയി എല്ലാവർക്കും പരിശീലനം നൽകുന്നതിൽ അംഗമാണ് . കേന്ദ്ര ആയുഷ് മന്ത്രാലയം, അഷ്ടാംഗ യോഗ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങളിൽ നിന്നും അക്കാഡമിക് യോഗ്യത നേടിയിട്ടുണ്ട്.