Mr Subhash E.R


പതിനെട്ട് ജില്ലാ ക്യാമ്പുകളിലായി 2350 യോഗ പരിശീലകരെയും മൂന്നു മേഖല ക്യാമ്പുകളിലായി 413 യോഗ പരിശീലകർക്കും, പോലീസ് ട്രെയിനിങ് കോളേജ് / ക്യാമ്പ്- തിരുവനന്തപുരം, ADGP, IG ഉൾപ്പെടെയുള്ള IPS ഓഫീസർക്കും, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള IAS ഓഫീസർക്കും പരിശീലനം നൽകിയിട്ടുണ്ട്, കേരള ടൂറിസം വകുപ്പ് സ്പോൺസർ ചെയ്തതിലൂടെ സംസ്ഥാന സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് യോഗ പരിശീലനം നൽകിയിട്ടുണ്ട് ഒപ്പം കേരളത്തിലെ പ്രമുഖ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ അധ്യാപകർക്കും വിവിധ വകുപ്പുകളിലായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ആറു വർഷം തുടർച്ചയായി യോഗ പരിശീലനം നൽകിയിട്ടുണ്ട്, വയനാട് ജില്ലയിൽ മുഴുവൻ കുടുംബശ്രീ പഞ്ചായത്തുതല – മുൻസിപ്പാലിറ്റി ലെവൽ (ADS) പ്രവർത്തകർക്ക് യോഗയിലും മാനസിക സമ്മർദ്ദ – കാരണ – പരിഹാര ബോധവൽക്കരണ ക്ലാസുകൾ എടുത്തിട്ടുണ്ട് (480 പ്രവർത്തകർക്ക്)

           കേരളത്തിൽ നിന്നും ആദ്യമായി ദേശീയ മത്സരത്തിന് കേരള സ്പോർട്സ് യോഗ ടീമിൻറെ ആദ്യ സ്പോർട്സ് യോഗ കോച്ച് (42ND National Sports Yoga Championship – 2017, Ghaziabad, Uttar Pradesh, India) ഏഷ്യൻ ചാമ്പ്യൻഷിപ്പിനു പങ്കെടുത്ത  ഇന്ത്യൻ സ്പോർട്സ് യോഗ ടീമിനെ പരിശീലിപ്പിക്കാൻ കേരളത്തിൽ നിന്നും തെരെഞ്ഞെടുത്ത മൂന്നുപേരിൽ ഒരാൾ. കേരളത്തിൽ നിന്നും ദേശീയ റഫറി റിഫ്രഷിങ് കോഴ്സിൽ പങ്കെടുത്ത ആദ്യ മലയാളി. നിലവിൽ രണ്ടു  ദേശീയ മത്സരങ്ങളിൽ റഫറിയായും (42ND National Sports Yoga Championship – 2017, Ghaziabad, Uttar Pradesh, 43rd National Sports Yoga Championship – 2018, Patiala, Punjab), ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പിലും ദേശീയ ഫെഡറേഷൻ കപ്പിനും കേരളത്തെ പ്രതിനിധീകരിച്ചു ഔദ്യോഗിക പ്രതിനിധിയായും പങ്കെടുത്തു. സ്പോർട്സ് യോഗയിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജയ്‌പൂരിൽ (രാജസ്ഥാൻ) നടന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

           നാലു സംസ്ഥാന മത്സരങ്ങളും, മുപ്പത്തിരണ്ട് ജില്ലാ മത്സരങ്ങളും നിയന്ത്രിച്ച ചീഫ്‌ റഫറി, യോഗ ഒളിംപ്യഡ്,  സ്കൂൾ ഗെയിംസ് സംസ്ഥാനതല യോഗ റഫറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആശാഭവൻ, ഡിമെൻഷ്യ കെയർ കേന്ദ്രങ്ങളിൽ യോഗ പരിശീലനം നല്കുന്നതിനിടയിൽ ആണ് കോവിഡ് മൂലം ഓൺലൈൻ ആയി എല്ലാവർക്കും പരിശീനത്തിനുവേണ്ടി ഈ പോർട്ടൽ രൂപകൽപന ചെയ്തു അതിലൂടെ യോഗ പരിശീലിപ്പിക്കുന്നു. ശിവാനന്ദ യോഗ ആശ്രമം, കേരള യൂണിവേഴ്സിറ്റി, കേന്ദ്ര ആയുഷ് മന്ത്രാലയം, അഷ്ടാംഗ യോഗ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങളിൽ നിന്നും യോഗയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിക്കൽ കൗൺസിലിങ്ങും ഉയർന്ന മാർക്കോടെ വിജയിച്ചിട്ടുണ്ട്. നിരവധി ഭരണകർത്താക്കളുടെ (State Ministers, MPs, MLAs, Political Leaders) വ്യക്തിഗത പരിശീലകനായും (2003- 2012) പ്രവർത്തിച്ചിട്ടുണ്ട്. 

AWARDS


APPRECIATION AWARD : Received from Hon’ble Minister Sri. P. K Kunjalikutty (Minister for Industries and IT, Govt. of Kerala) | APPRECIATION AWARD : Received from Justice M.N. Venkitachaliah (Former Hon’ble Chief Justice of India) 

Books : Ashtanga Yoga Training (Hand Book) – 2005 |Ashtanga Yoga Training Manual -2006


Mrs.Ajanamol AP


സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആശാഭവൻ, പ്രത്യാശ ഭവൻ, വനിതാ വികലാംഗസദനം, പ്രതീക്ഷ കേന്ദ്രങ്ങളിൽ യോഗ പരിശീലനം നൽകിയിട്ടുണ്ട്, കോവിഡ് മൂലം ഓൺലൈൻ ആയി എല്ലാവർക്കും പരിശീലനം നൽകുന്നതിൽ അംഗമാണ് . കേന്ദ്ര ആയുഷ് മന്ത്രാലയം, അഷ്ടാംഗ യോഗ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങളിൽ നിന്നും അക്കാഡമിക് യോഗ്യത നേടിയിട്ടുണ്ട്.