Artistic Junior Group – B 
8-18 years (Female Only)

  1. മത്സരാർത്ഥി യോഗാസന മത്സരത്തിൽ പങ്കെടുത്തിരിക്കണം, നേരിട്ട് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കുന്നതല്ല
  2. മത്സരാർത്ഥിക്ക് മത്സരാർത്ഥിയുടെ  പ്രായത്തിലുള്ള പെൺകുട്ടികൾക്ക്  (ജൂനിയർ ഗ്രൂപ്പ് – 8-18 വയസ്സുള്ള പെൺ കുട്ടികൾ മാത്രം) ആർട്ടിസ്റ്റിക് (സോളോ) പങ്കെടുക്കാം
  3. ആർട്ടിസ്റ്റിക് (പെയർ), റിഥമിക് യോഗാസന മത്സരം കൂടാതെ ഫ്രീ ഫ്ലോ യോഗാസന നൃത്ത മത്സരത്തിൽ കൂടി പങ്കെടുക്കാം.
  4. ഒരേ ചാമ്പ്യൻഷിപ്പിൽ യോഗാസന മത്സരം കൂടാതെ 4 നൃത്ത മത്സരത്തിൽ ഒരുപോലെ പങ്കെടുക്കാൻ യോഗ്യത ഉണ്ടാകും, എത്ര മത്സരത്തിൽ പങ്കെടുപ്പിക്കണമെന്നുള്ളത് സംഘാടകരുടെ വിവേജനാധികാരത്തിൽ പെടുന്നതാണ്.
  5. പ്രകടനം ആരംഭിക്കുന്നതിന് ജഡ്ജിയുടെ അനുവാദം ആവശ്യമാണ്. സ്റ്റേജിൽ എത്തി കാത്തിരിക്കണം.
  6. ജഡ്ജിയുടെ നിർദ്ദേശ പ്രകാരം സംഗീതം ആരംഭിക്കുമ്പോൾ നിങ്ങളുടെ സമയത്തിന്റെ എണ്ണൽ കൂടി ആരംഭിക്കും. (ഈ മത്സരത്തിൽ നിങ്ങൾക്ക് കുറഞ്ഞത് 2 മിനുട്ട് സമയം വരെ നിർബന്ധമായും പങ്കെടുക്കണം (120 സെക്കൻഡ്) അതുപോലെ പരമാവധി 2 മിനുട്ട് 30 സെക്കൻഡ് സമയം (150 സെക്കൻഡ്) വരെയെ പാടുള്ളു.
  7. നിശ്ചിതസമയം പൂർത്തിയാകാതെയോ?, കൂടുതൽ സമയം എടുത്താലോ മാർക്ക് നഷ്ടം ഉണ്ടാകുന്നതാണ്.
  8. ഇവിടെ സെക്കൻഡ് അടിസ്ഥാനത്തിൽ ആണ് തീരുമാനം എടുക്കുന്നത് അത്രക്ക് സൂഷ്മതവേണം.
  9. മത്സരത്തിൽ യോഗ ആസനമായി കണക്കാക്കാൻ ഉള്ള മൂന്നു സെക്കൻഡ് അല്ലാതെ തുടർച്ചയായി (ബ്രേക്ക് ഇല്ലാതെ)ആലങ്കാരികതയോടെ നിശ്ചിത എണ്ണം യോഗാസനങ്ങൾ പൂർത്തിയാക്കണം
  10. യോഗാസനങ്ങളുടെ എണ്ണം: ഒരു മത്സരാർത്ഥി പ്രകടനം നടത്തുമ്പോൾ ഏതെങ്കിലും യോഗാസനത്തിൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ, ഏതെങ്കിലും യോഗാ ആസനത്തിൽ ആണ് അവസാനിപ്പിക്കുന്നതെങ്കിൽ ഈ രണ്ടു യോഗാസനങ്ങളും മത്സര യോഗാസനത്തിൽ കൂട്ടുന്നതാണ്.
  11. അതുപോലെ മത്സരത്തിൽ ഏത് യോഗാസനത്തിൽ കുറഞ്ഞത് 3 സെക്കൻഡ്  സമയം നിനക്കുന്നുവോ അതും യോഗാസനയായി പരിഗണിച്ചു എണ്ണത്തിൽ കൂട്ടൂന്നതാണ് (3 സെക്കൻഡ്  കുറഞ്ഞവ എണ്ണത്തിൽ പരിഗണിക്കുന്നതല്ല),
  12. മത്സരത്തിൽ നിങ്ങൾക്ക് കുറഞ്ഞത് 8 യോഗാസനങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം,പരമാവധി  നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന യോഗാസനങ്ങൾ 10  എണ്ണം മാത്രമാണ്. എണ്ണം കുറഞ്ഞാലും കൂടിയാലും മാർക്ക് നഷ്ടം ഉണ്ടാകും.
  13. അതി കഠിനം, കഠിനം, ശരാശരിയിൽ ഉയർന്നത്, ലഘുവായത്, ലളിതമായത് എന്നിങ്ങനെ അഞ്ചു തരത്തിൽ  യോഗാസനങ്ങൾ കാഠിന്യത്തിൻറെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ്  മാർക്ക് നൽകുന്നത് (വിഭാഗീയ പരിഗണനകൾ ഇല്ലങ്കിൽ  ആദ്യ രണ്ടു വിഭാഗത്തിലേക്കാണ് മാർക്ക് കൂടുതലും പോകുന്നത്).
  14. നിന്നുകൊണ്ടുള്ള യോഗാസനങ്ങൾ, ഇരുന്നുകൊണ്ടുള്ള യോഗാസനങ്ങൾ, കമിഴ്ന്നു കിടന്നുകൊണ്ടുള്ള യോഗാസനങ്ങൾ, മലർന്നു കിടന്നുകൊണ്ടുള്ള യോഗാസനങ്ങൾ, നിയന്ത്രണം ആവശ്യമുള്ള യോഗാസനങ്ങൾ, വശങ്ങളിലേക്ക് തിരിയുന്ന യോഗാസനങ്ങൾ, തല തിരിഞ്ഞവ എന്നീ സ്ഥിതികളുടെ അടിസ്ഥാനത്തിൽ ഇവയിൽ ഓരോ ഘടകത്തിൽ നിന്നും വേണം യോഗാസനങ്ങൾ തെരഞ്ഞെടുക്കേണ്ടത് (വിഭാഗീയ പരിഗണനകൾ ഇല്ലങ്കിൽ ഈ ഓരോ വിഭാഗത്തിലെയും അതി കഠിനം, കഠിനം എന്നിവയാണ് മാർക്ക് കൂടുതലും ലഭിക്കാൻ പരിശീലിക്കേണ്ടത്)
  15. ആർട്ടിസ്റ്റിക് യോഗാസന മത്സരം, ആർട്ടിസ്റ്റിക് പെയർ യോഗാസന മത്സരം, റിഥമിക് യോഗാസന മത്സരം, ഫ്രീ ഫ്ലോ യോഗാസന നൃത്ത മത്സരം എന്നിവയുടെ പ്രകടനത്തിൽ പ്രോപ് അനുവദിക്കില്ല.
  16. ജനനത്തീയതി: ദേശീയ/ ഫെഡറേഷൻ കപ്പ്/ സോണൽ/ സംസ്ഥാന/ ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിനുള്ള ചാമ്പ്യൻഷിപ്പിന്റെ സെഷന്റെ ഡിസംബർ 31- പ്രായപരിധിക്കുള്ള കട്ട് ഔട്ട് തീയതി നിലവിലായിരിക്കും.
  17. ശ്രുതിമധുരവും, ഭക്തിപരവും, ശാസ്ത്രീയവുമായ സംഗീതത്തിനും, ഉപകരണ സംഗീതവും ഉപയോഗിക്കാം കൂടുതലും തെരഞ്ഞെടുക്കുന്ന യോഗാസനങ്ങൾക്കനുസൃതമായി സംഗീതം തെരഞ്ഞെടുക്കുക, കഴിവതും തീർത്തു നേർത്തതും അതുപോലെ അഗ്രസ്സീവായതും ഒഴിവാക്കുക.
  18. നിങ്ങളുടെ വേദി (അനുവദനീയ സ്ഥലം) മുൻകൂട്ടി അടയാളപ്പെടുത്തിയിരിക്കും – അതിനു പുറത്തു കടക്കുകയോ സ്പർശിക്കുകയോ ചെയ്യരുത്.
  19. വേദി പൂർണ്ണമായും (എല്ലാ വശങ്ങളും ഉള്ളളവുകളും) ഉപയോഗപ്പെടുത്തിയാൽ മാർക്ക് കൂടുതൽ ലഭിക്കുന്നതാണ്. പ്രകടനത്തിനിടെ അരീന ലൈൻ മറികടക്കുകയോ സ്പർശിക്കുകയോ ചെയ്താൽ ഓരോ തവണയും (പ്രകടനത്തിന്റെ മൊത്ത മാർക്കിൽ നിന്ന്) ഒരു മാർക്ക് വരെ കുറയും.
  20. വിവിധ യോഗ അഭ്യാസങ്ങൾ വിത്യസ്ത ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ റഫറി യോഗാസനമായി പരിഗണിക്കേണ്ട ആസനങ്ങൾക്ക് കൃത്യത വരുത്തേണ്ടതാണ്. മത്സരത്തിൽ ഉപയോഗിക്കുന്ന കണക്കാക്കാൻ ഉള്ളവയും (യോഗാസനം) കണക്കാക്കാൻ പാടില്ലാത്തവയും (യോഗാസനം) ആലങ്കാരിക പ്രകടനവും (അഭ്യാസം), ഇവയുടെ സംയോജനമാണ് വേദിയിൽ നടക്കുന്നത് (Countable Yoga Postures + Non-Countable Yoga Postures + Artistic exercises), നിങ്ങൾ മാർക് നേടാൻ ആഗ്രഹിക്കുന്ന യോഗാസനത്തിൽ നിശ്ചിത സമയം നിൽക്കുകയും അല്ലാത്ത യോഗാസനം വളവേഗത്തിൽ ചെയ്തുപോകുകയും  നിശ്ചിത യോഗാസനങ്ങൾക്കിടയിൽ ആലങ്കാരിക പ്രകടനങ്ങൾ ഉൾക്കൊള്ളുകയും ചെയ്താൽ മാർക് ലഭിക്കുന്നതാണ്.