നിങ്ങൾ ഒരു യോഗ പ്രേമിയാണോ കൂടാതെ സ്വന്തം ജോലിയുടെ കൂടെ ഒരു സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടർ / ട്രെയിനർ / ടീച്ചർ ആകാൻ ആഗ്രഹിക്കുന്നുണ്ടോ?

യോഗ പഠനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സർട്ടിഫിക്കറ്റുകൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മൂന്നു സർട്ടിഫിക്കറ്റുകളാണുള്ളത്. Level-1 (A, B, C), Level-2 (A, B, C),  Yoga TTC ആദ്യ സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷ നല്കുകയും ആ അപേക്ഷകർക്ക് ഓൺലൈൻ പരീക്ഷയിലൂടെ വിജയം നേടുന്നവർക്ക് തുടർന്നുള്ള പരീക്ഷയിലൂടെ മറ്റുള്ള സർട്ടിഫിക്കറ്റുകൾ നേടാവുന്നതാണ്. ഉയർന്ന സെർട്ടിഫക്കറ്റ് നേടാൻ എഴുത്തു പരീക്ഷയും ഒപ്പം പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും. ( ഈ കോഴ്‌സുകളും സർട്ടിഫിക്കറ്റുകളും എല്ലാം എല്ലാവർക്കും സൗജന്യമായി ലഭിക്കുന്നതാണ്), ലെവൽ – 1 (A) സർട്ടിഫിക്കറ്റ് നേടാൻ മാത്രം ഓൺലൈൻ അപേക്ഷ നൽകിയാൽ മതി മറ്റ് പരീക്ഷകൾക്ക് അപേഷിക്കേണ്ടതില്ല, ഓരോ പരീക്ഷയും വിജയിക്കുന്ന മുറക്ക് അടുത്ത പരീക്ഷക്കുള്ള യോഗ്യത ലിസ്റ്റിൽ പേര് ഉണ്ടാകുന്നതാണ്.  (ഓരോ പരീക്ഷയുടെയും റാങ്ക് ലിസ്റ്റിൽ ആദ്യം വരുന്ന 100 പേർക്കാണ് അടുത്ത പരീക്ഷക്കുള്ള യോഗ്യത ഉണ്ടാകുക. മാതൃക ചോദ്യപേപ്പർ ഇ-മെയിലിൽ ലഭിച്ചു ഒരു മാസത്തിനുശേഷമുള്ള തീയതികളിൽ നടക്കുന്നപരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്), നാക്ക് അംഗീകാരമുള്ള യൂണിവേഴ്സിറ്റികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, ഡിഗ്രി, മാസ്റ്റർ ഡിഗ്രി തുടങ്ങിയ ഉന്നത അക്കാഡമി ബിരുദമുള്ളവർക്ക് നേരിട്ട് മെമ്പർ ഫോം പൂരിപ്പിച്ചു നൽകിയാൽ മതിയാകും, ഇവിടെ ഉന്നത കോഴ്സ് പൂർത്തിയാകുന്നവരുടെ പേരും അതാത് തദ്ദേശ സ്വയം ഭരണ പേജുകളിൽ നൽകുന്നതാണ്. 

ലെവൽ -(A) അപേക്ഷ ഫോം >| | [Registration Form] | |